ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി. ആറാട്ട് തിങ്കളാഴ്ച രാവിലെ എട്ടിന് പമ്പാനദിയിലെ ആറാട്ടുകടവായ മിത്രപ്പുഴക്കടവില്‍ നടക്കും. ചടങ്ങുകള്‍ക്ക് താഴമണ്‍മഠം കണ്ഠരര് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലയാള വര്‍ഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്താണിത്. ആറാട്ടിനുശേഷം ഘോഷയാത്ര കിഴക്കേ ഗോപുരം കടന്ന് അകത്ത് പ്രവേശിക്കുമ്പോള്‍ ശ്രീപരമേശ്വരന് ദേവിയെ സ്വീകരിക്കും. തുടര്‍ന്ന് കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും പറകള്‍ സ്വീകരിച്ച് ക്ഷേത്രത്തിന് വലംവെച്ച് അകത്തെഴുന്നെള്ളിക്കും. തുടര്‍ന്ന് ഇരുനടകളിലും കളഭാഭിഷേകം നടക്കും.
തൃപ്പൂത്താറാട്ട് ദിവസം മുതല്‍ 12 ദിവസം ഹരിദ്രപുഷ്പാഞ്ജലി നടത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.അശോക് കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: