അയല്‍ വാസിയെ കൊലപ്പെടുത്തിയ കേസില്‍ തടവും പിഴയും

Saturday 29 April 2017 10:03 pm IST

എരുമേലി: അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 7 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും. എരുമേലി ഇരുമ്പൂന്നിക്കര പുത്തന്‍വീട്ടില്‍ ഹസന്‍കുട്ടിയുടെ മകന്‍ നെജിമോനെയാണ് (42) അയല്‍ വാസിയായ പുതുപ്പറമ്പില്‍ വീട്ടില്‍ കുമാരന്റെ മകന്‍ മധുസൂദനന്‍ കൊലപ്പെടുത്തിയത്. 2015 ജൂലൈ മാസം 22ന് 4 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.കൊല്ലപ്പെട്ട നെജിമോന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് അസഭ്യം പറഞ്ഞ മധുസൂദനനെ പറഞ്ഞയക്കുവാന്‍ ശ്രമിച്ചത് സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. നിലത്ത് വീണ നെജിയുടെ വൃഷ്ണത്തില്‍ പിടിച്ച് അമര്‍ത്തിയതിനെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരമമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 15 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും കോടതി പരിശോധിച്ചു. പിഴയടച്ചില്ലങ്കില്‍ 6 മാസം കൂടി പ്രതി ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യ കൊല്ലപ്പെട്ട നെജിയുടെ ഭാര്യക്ക് നഷ്ടപരിഹാരമായി നല്‍കണം. ജില്ലാ അഡീഷണല്‍ ജഡ്ജി വി എസ് ബിന്ദുകുമാരിയാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പോസിക്യൂട്ടര്‍ അഡ്വ.സാജന്‍ ജോക്കബ്ബ് കോടതിയില്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.