തൊടുപുഴ: പത്തുനാള്‍ നീണ്ടുനിന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയിറങ്ങി. ഭക്തിലഹരിയില്‍ കൃഷ്ണ ഭഗവാന് ആറാട്ട് നടന്നതോടെയാണ് ഉത്സവചടങ്ങുകള്‍ക്ക് പരിസമാപ്തികുറിച്ചത്. ആയിരക്കണക്കിന് ആളുകളാണ് ഓരോദിവസവും ക്ഷേത്ര ദര്‍ശനത്തിനെത്തി പുണ്യം നുകര്‍ന്നത്. പതിവ്പോലെ ഓരോ ദിവസവും ആളുകളുടെ എണ്ണം വര്‍ദ്ധിച്ചത് ഉത്സവകമ്മിറ്റിക്കാരെയും ആവേശത്തിലാക്കി.
ഇന്നലെ രാവിലെ നടന്ന ചാക്യാര്‍കൂത്ത് കാണാന്‍ നിരവധി ആളുകളാണ് എത്തിയത്. രാത്രി 8 മണിയോട് കൂടി നടന്ന ആറാട്ട് കണ്ട് തൊഴാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേരാണ് എത്തിയത്. തുടര്‍ന്ന് ആറാട്ട് കടവില്‍ നിന്നും എതിരേല്‍പ്പ്, കൊടിക്കീഴില്‍ പറവയ്പ്പും നടന്നു. 10.30ന് ആചാരപരമായി കൊടിയിറങ്ങിയതോടെയാണ് ജില്ലയില്‍ തന്നെ പ്രമുഖ ഉത്സവത്തിന് സമാപനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: