കടുത്തുരുത്തി ഇനി മാതൃകാ ജങ്ഷന്‍

Saturday 29 April 2017 10:08 pm IST

കടുത്തുരുത്തി: കടുത്തുരുത്തി ജില്ലയിലെ മാതൃകാ ജംങ്ഷനാകാന്‍ ഒരുങ്ങുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായി . സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മോഷണം, മാലിന്യങ്ങള്‍ വലിച്ചെറിയല്‍, ഗതാഗത ലംഘനം എന്നിവ പോലീസ് സ്റ്റേഷനിലിരുന്ന് അധികൃതര്‍ക്ക് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളോട് കൂടിയ ക്യാമറകള്‍ ടൗണില്‍ സ്ഥാപിച്ചു.ടൗണില്‍ പലയിടത്തും കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള തൂണുകളയായിട്ടുണ്ട്. കൂടാതെ അനുയോജ്യമായ രീതിയില്‍ സിഗ്നല്‍ ലൈറ്റുകളും സീബ്രാലൈനുകളും സ്ഥാപിക്കും. കടുത്തുരുത്തി സി.ഐ കെ.പി തോംസന്റെ നേത്യത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ആദ്യഘട്ടമായാണ് ജില്ലയില്‍ തിരഞ്ഞെടുത്ത അഞ്ച് ജംങ്ഷനുകളിലാണ് കാമറകള്‍ സ്ഥാപിച്ച് മാത്യക ജംങ്ഷനാക്കുന്നത്. കടുത്തുരുത്തി കൂടാതെ പാല, മുത്തോലി, പൊന്‍കും കുരിശുപള്ളി ജംങ്ഷന്‍, ഏറ്റുമാനൂര്‍, തെങ്ങണ എന്നീ ജംങ്ഷനുകളാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള മറ്റ്്് സംവിധാനങ്ങള്‍ ക്രമീകരിക്കും. കടുത്തുരുത്തിയില്‍ മാര്‍ക്കറ്റ് ജംങ്ഷനിലും, ടൗണിലുമാണ് ആദ്യം കാമറകള്‍ സ്ഥാപിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.