ഏറ്റുമാനൂര്‍: കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.
തിരുവന്തപുരം വെഞ്ഞാറമ്മൂട് പുല്ലാമ്പാറ വാറുവിള വീട്ടില്‍ എ. ഷറഫുദ്ദീനാണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിയായ കരാറുകാരനില്‍നിന്ന് തുക വാങ്ങുമ്പോഴാണ് അറസ്റ്റ്.
വെട്ടിമുകള്‍ ഭാഗത്ത് 4.88 ലക്ഷം രൂപയുടെ ഹൈമാക്സ് ലൈറ്റിറ്റ് സ്ഥാപിച്ചതിന്റെ ബില്‍തുക പാസ്സാക്കുന്നതിനു കൈക്കൂലിയായി 10,000 രൂപ വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. വിജിലന്‍സ് എസ്പി ജോണ്സണ് എം ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഒരുമാസമായി വിജിലന്‍സ് ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: