ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരത്തിന് കലാമണ്ഡലം വാസുദേവനും ഹാസ്യപ്രതിഭ പുരസ്കാരത്തിന് ജയരാജ് വാര്യരും അര്‍ഹരായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
മെയ് നാലിന് കുഞ്ചന്‍ ദിനാഘോഷത്തിന്റെ ഉദ്ഘാടനവേളയില്‍ ഹാസ്യപ്രതിഭ പുരസ്കാരം കേരള ഫോക്ലോര് അക്കാദമി ചെയര്മാന് സി.ജെ. കുട്ടപ്പന് ജയരാജ് വാര്യര്‍ക്ക് സമ്മാനിക്കും. അഞ്ചിന് സമാപനസമ്മേളനത്തില്‍ മന്ത്രി ജി. സുധാകരന് കുഞ്ചന്നമ്പ്യാര് പുരസ്കാരം കലാമണ്ഡലം വാസുദേവന്‍ സമ്മാനിക്കും.
മെയ് നാല്, അഞ്ച് തീയതികളില്‍ അമ്പലപ്പുഴ കുഞ്ചന്നമ്പ്യാര് സ്മാരകത്തില്‍ നടക്കുന്ന ദിനാഘോഷത്തില്‍ തുള്ളല്‍ കലാകാര സംഗമം, തുള്ളല്‍ അവതരണം, സെമിനാര്‍, കവിസമ്മേളനം, സാംസ്കാരികസമ്മേളനം, കാരിക്കേച്ചര്‍ ഷോ, പുസ്തക പ്രകാശനം, നാടകം, ഗാനസന്ധ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: