ഇടുക്കി: 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി ഇടുക്കി ഡാമിലെ ജലനിരപ്പ്. നിലവില്‍ 2311.28 അടിയാണ് ഡാമിലെ ജലനിരപ്പ്. 17.39 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന ജലനിരപ്പിനേക്കാള്‍ 14.24 അടിയുടെ കുറവ്. മുന്‍വര്‍ഷം ഇത് 2325.52 അടിയായിരുന്നു. 25.63 ശതമാനം.
2002-03 കാലഘട്ടത്തിന് ശേഷം ഇടുക്കിയിലെ ജലനിരപ്പ് ഇത്രകണ്ട് താഴുന്നത് ആദ്യമായാണ്. അന്ന് 3.5 ശതമാനമായി ഡാമിലെ ജലനിരപ്പ് താഴുകയും ഉത്പാദനം നിര്‍ത്തുകയും ചെയ്തിരുന്നു. 373.737 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം അവശേഷിക്കുമ്പോഴും 4 ശതമാനം വരെ മാത്രമാണ് ഇടുക്കി ഡാമില്‍ ഉത്പാദനം സാധ്യമാകുക. വെള്ളിയാഴ്ച 5.042 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: