തിരുവനന്തപുരം: ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡ് മെയ് ആദ്യം പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്കാണ് പുരസ്ക്കാരം നല്‍കുക.
മികച്ച സിനിമ, സംവിധായകന്, ജനപ്രിയ സിനിമ, ജനപ്രിയ സംവിധായകന്, നടന്, നടി, സഹനടന്‍, സഹനടി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്, ഗായകന്, ഗായിക, ക്യാമറമാന്, ബാലതാരം എന്നിങ്ങനെ 15 അവാര്‍ഡുകളാണ് നല്‍കുക.
പത്രത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പിനെ ആധാരമാക്കി വിദഗ്ധ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്. സംവിധായകരായ വിജി തമ്പി, ഷാജി കൈലാസ്, നടിമാരായ ജലജ, മേനക, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന് എന്നിവരാണ് ജൂറി അംഗങ്ങള്‍. മെയ് 28ന് കോട്ടയത്ത് നടക്കുന്ന ‘ലെജന്‍ഡ് ഓഫ് കേരള’ അവാര്‍ഡ് നൈറ്റില്‍ പുരസ്ക്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: