മട്ടാഞ്ചേരി: കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ വസന്തോത്സവ ദിഗ്വിജയം മഹോത്സവമായി മാറി. പുഷ്പാലംകൃത തേരിലേറിയ സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളെ ജയഘോഷവുമായാണ് ഭക്തര്‍ ആനയിച്ചത്.
വാദ്യമേളങ്ങളും ജയഘോഷങ്ങളുമായി ഭക്തസഹ സ്രങ്ങള്‍ ദിഗ് വിജയാഘോഷത്തിന് ഉത്സവച്ഛായയുണര്ത്തി. കൊച്ചി ഗോശ്രീപുരം തിരുമല ക്ഷേത്രത്തില്‍ നടക്കുന്ന വസന്തോത്സവത്തോടനുബന്ധിച്ചാണ് ആത്മീയ ഗുരുദേശ ദിഗ്വിജയം നടത്തുന്നത്.
ഇന്നലെ വൈകിട്ട് തിരുമലക്ഷേത്രത്തിലെ വ്യാസ മന്ദിരത്തില്‍ കാശിമം ആരാധനാ മൂര്‍ത്തികളായ, വ്യാസ രഘുപ തി ശ്രീരാമ ലക്ഷ്മീ നരസിംഹ ദേവനെയും തുടര്‍ന്ന് ഗോശ്രീശ ലക്ഷ്മീ വെങ്കടാചലപതി ദേവന്, പരമഗുരു സുമതീന്ദ്ര തീര്‍ത്ഥ സമാധി വൃന്ദാവനത്തിലും ആരാധനയ്ക്ക് ശേഷമാണ് സ്വാമി ദിഗ് വിജയത്തിന് പുറപ്പെട്ടത്.
അലംകൃത രഥത്തിലേറി ക്ഷേത്രരഥ വീഥികളിലുടെയാണ് ദേശ ദിഗ് വിജയം നടത്തിയത്. മുന്ന് ദിവസമായുള്ള ദിഗ് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുക്കണക്കിന് ശിഷ്യ ജനങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറ് ദേശത്താണ് ഇന്നലെ ദിഗ് വിജയം നടന്നത് . ഇന്ന് ചെറളായി ജെ.എ ഭട്ട് റോഡ്: ചെറളായി റോഡ്, ടി.ഡി ഹൈസ്കൂള്‍ വഴി ക്ഷേത്രത്തിലെത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: