കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

Saturday 29 April 2017 11:32 pm IST

കൊച്ചി: ഒന്നേകാല്‍ കിലോ കഞ്ചാവും നിരവധി മയക്കുമരുന്ന് ഗുളികകളുമായി കൊച്ചിയില്‍ യുവാക്കള്‍ പോലീസ് പിടിയിലായി. കോഴിക്കോട് പയ്യപ്പിള്ളി വീട്ടില്‍ തോമസ് ജോസ്(19), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി സൂര്യ കിരണ്‍(29), കൊല്ലം ആലുംകടവില്‍ അഷ്‌റഫ്(18) എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയക്കെതിരെ സിറ്റിപോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതിന്റേയും, അത് ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നതിന്റേയം ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ഇടിനിലക്കാരാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ഷാഡോ പോലീസ് ശക്തമായ നിരീക്ഷണമാണ് കൊച്ചി സിറ്റിയില്‌ഴ നടത്തിവരുന്നത്. ജില്ലാ െ്രെകംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം രമേശ്കുമാറിന്റെ നിര്‍ദേശ പ്രകാരം ഷാഡോ എസ്‌ഐ ഹണി.കെ.ദാസിന്റെ നേത്രത്വത്തിലാണ് രഹസ്യ നിരീക്ഷണം നടത്തിയത്. എറണാകുളം സെന്‍ട്രല്‍ എസ്‌ഐ നിതഷ്, ഷാഡോ അഡീഷല്‍ എസ്‌ഐ നിത്യാനന്ദപൈ, സിവില്‍ പോലീസ് ഓപീസര്‍മാരായ അഫ്‌സല്‍, ഹരിമോന്‍, വിശാല്‍,യൂസഫ്, സുനില്‍, രാഹുല്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.