അവകാശങ്ങള്‍ക്കുള്ള പോരാട്ടം തുടരും : കെപിഎംഎസ്

Saturday 29 April 2017 11:58 pm IST

തൊടുപുഴ: അധികാര രാഷ്ട്രീയത്തില്‍ ഇടപെട്ട് പട്ടികവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് കെപിഎംഎസ് ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി. ബാബു. തൊടുപുഴ മൗര്യ ഗാര്‍ഡനില്‍ കെപിഎംഎസ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിക്ക് വേണ്ടി രാഷ്ട്രീയം പറഞ്ഞ് മുന്നണികള്‍ ഒന്നിക്കുമ്പോള്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഒരു സെന്റ് ഭൂമി പോലും പതിച്ച് നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും മൂന്നാറിലടക്കം ഏക്കറു കണക്കിന് ഭൂമി കൈയ്യേറുമ്പോള്‍ ഇതിനെ സംരക്ഷിക്കുകയാണ് സര്‍ക്കാരും ജനപ്രതിനിധികളും ചെയ്തുവരുന്നതെന്നും ബാബു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് വി.സി ശിവരാജന്‍, അസി.സെക്രട്ടറി പി.കെ സുബ്രന്‍, ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, എംപ്ലോയിസ് ഫോറം പ്രസിഡന്റ് ഡോ.സി.കെ സുരേന്ദ്രനാഥ്, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അഡ്വ.രജിത അനില്‍കുമാര്‍, മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷീജ രാമു തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.