വിമര്‍ശിക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല; എംഎം മണി

Sunday 30 April 2017 8:57 am IST

തൊടുപുഴ: കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും തന്നെ ആക്രമിക്കുന്നതെന്ന് മന്ത്രി എംഎം മണി. തനിക്ക് സ്വന്തമായി 42 ഏക്കര്‍ സ്ഥലമുണ്ടെന്ന ആരോപണത്തേയും അദ്ദേഹം എതിര്‍ത്തു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളില്‍ നിന്നുമാണ് താന്‍ വളര്‍ന്നുവന്നത്. ഇതൊന്നും മനസ്സിലാക്കാതെയാണ് ചാനല്‍ ചര്‍ച്ചകളില്‍ വന്ന് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മക്കള്‍ക്ക് പരിമിതമായ വിദ്യാഭ്യാസം മാത്രമാണ് നല്‍കാനായതെന്നും തൊടുപുഴയില്‍ അദ്ദേഹം പറഞ്ഞു. അന്ന് എല്ലാത്തിനും സഹായിച്ചത് പാര്‍ട്ടിയാണ്. 42 സെന്റ് സ്ഥലവും അഞ്ചുമക്കളും മാത്രമാണ് തന്റെ സമ്പത്ത്. ചാനലില്‍ സംസാരിക്കുന്നവര്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. എന്റെ അച്ഛന്‍ ഒരു ചെത്ത് തൊഴിലാളിയായിരുന്നു. ദാരിദ്ര്യം നിറഞ്ഞചുറ്റുപാടില്‍ കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിക്കാന്‍ വേണ്ടിയാണ് താന്‍ ഇടുക്കിയില്‍ എത്തിയത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.