തീരദേശത്ത്‌ സംഘര്‍ഷം തുടരുന്നു; വീടുകള്‍ക്ക്‌ കല്ലേറ്‌

Monday 11 July 2011 11:14 pm IST

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാടിനടുത്ത തീരപ്രദേശങ്ങളില്‍ സംഘര്‍ഷത്തിന്‌ ഇനിയും അയവുവന്നിട്ടില്ല. ഹൊസ്ദുര്‍ഗ്‌ കടപ്പുറം, മുറിയനാവി, കല്ലൂരാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം രാത്രി മുറിയനാവിയില്‍ രണ്ട്‌ വീടുകള്‍ക്ക്‌ നേരെ കല്ലേറുണ്ടായി. ഹൊസ്ദുര്‍ഗ്ഗ്‌ കടപ്പുറത്ത്‌ ഒരു മാസത്തിനിടയില്‍ രണ്ടു തവണ നടന്ന ആക്രമണത്തിണ്റ്റെ തുടര്‍ച്ചയായാണ്‌ മുറിയാനാവിയിലും സംഘര്‍ഷം ഉടലെടുത്തത്‌. രണ്ട്‌ വീടുകള്‍ക്ക്‌ കല്ലെറിഞ്ഞ വിവരം അറിഞ്ഞതോടെ കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി ജോസി ചെറിയാണ്റ്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമെത്തി അന്വേഷണം നടത്തി. മുറിയാനവി, കല്ലൂരാവി, ഹൊസ്ദുര്‍ഗ്‌ കടപ്പുറം ഭാഗങ്ങളില്‍ പോലീസ്‌ പിക്കറ്റ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.