ബിജെപിയെ എതിരാളികള്‍ പോലും അംഗീകരിക്കുന്നു: എം.ടി.രമേശ്‌

Sunday 30 April 2017 11:42 am IST

മലപ്പുറം: ബിജെപിയുടെ പ്രവര്‍ത്തനങ്ങളും ആദര്‍ശവും എതിരാളികള്‍ പോലും അംഗീകരിക്കുന്നുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. മലപ്പുറത്ത് നടന്ന സമ്പൂര്‍ണ്ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാധനിത്യമുള്ള മഹാപ്രസ്ഥാനത്തെ എല്ലാവരും മനസ്സുകൊണ്ട് അംഗീകരിക്കുന്നു, എന്നാല്‍ രാഷ്ട്രീയ എതിര്‍പ്പ് കൊണ്ട് അത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. രാജ്യത്തെ സാധാരണക്കാരെയടക്കം അധികാരത്തിന്റെ ശ്രേണിയിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബിജെപി നേതൃത്വം നല്‍കുന്നത്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. ദേശീയ കൗണ്‍സിലംഗം പി.ടി.ആലിഹാജി, മേഖലാ സംഘടനാ സെക്രട്ടറി കു.വെ.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്‍.രശ്മില്‍നാഥ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.