ഷറപ്പോവയ്ക്ക് തോല്‍വി

Sunday 30 April 2017 12:21 pm IST

സ്റ്റര്‍ട്ട്ഗര്‍ട്ട്: സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവ ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിനോട് തോറ്റു. ആദ്യ മൂന്നുകളികളിലും മികച്ച ഫോമിലായിരുന്ന ഷറപ്പോവയ്ക്ക് പക്ഷേ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. 3-6ന് ഷറപ്പോവ ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും പിഴവുകള്‍ ഫ്രഞ്ച് താരത്തിനു തുണയായി. ആവേശകരമായ രണ്ടാം സെറ്റ് 7-5ന് അവസാനിച്ചു. രണ്ടാം സെറ്റിന്റെ അവസാനം വരുത്തിയ പിഴവുകള്‍ ഷറപ്പോവ മൂന്നാം സെറ്റിലും ആവര്‍ത്തിച്ചതോടെ 6-4ന് സെറ്റ് നഷ്ടമാവുകയായിരുന്നു. സ്‌കോര്‍ 3-6, 7-5, 6-4.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.