കൊല്ലം: ലോട്ടറി ഏജന്‍സി ജീവനക്കാരനില്‍ നിന്നും സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകളും പണവും കവര്‍ന്നയാളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
തിരുനല്‍വേലി സ്വദേശിയും വടക്കേവിള റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ ദാസന്(45)ആണ് പിടിയിലായത്. കൊല്ലത്തെ പ്രമുഖ ലോട്ടറി കടയിലെ ജീവനക്കാരനായ അയത്തില്‍ രമ്യാ ഭവനില്‍ സനല്‍കുമാര്‍ 18ന് പുനലൂരില്‍ നിന്നും കൊണ്ടുവന്ന പണവും ലോട്ടറിടിക്കറ്റുകളും അടങ്ങുന്ന പാക്കറ്റ് എസ്എംപിക്ക് സമീപത്തെ റെയില്‍വെ ഗെയ്റ്റിനു സമീപം വച്ച് മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ചിന്നക്കടയില്‍ ഉള്ള ലോട്ടറി കടയില്‍ പ്രൈസ് ലഭിച്ച ടിക്കറ്റ് മാറുന്നതിനായി എത്തിയ ദാതനെ സംശയം തോന്നിയ ജീവനക്കാര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: