ഡമാസ്ക്കസ്: സിറിയയില്‍ വ്യോമാക്രമണത്തില്‍ എട്ട് രക്ഷാ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. വൈറ്റ് ഹെല്‍മെറ്റ് സന്നദ്ധ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഹമാ പ്രവിശ്യയില്‍ ഖഫ്ര സിതയിലായിരുന്നു സംഭവം.
സിറിയയിലെ വിമത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് വൈറ്റ് ഹെല്‍മെറ്റ്. ആക്രമണത്തിനിരയായ നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ആരാണ് ആക്രമണം നടത്തിയതെന്നതില്‍ സ്ഥിരീകരണമില്ല. എന്നാല്‍ സിറിയന്‍ സൈന്യവും റഷ്യയുമാണ് വിമത മേഖലകളില്‍ ആക്രമണം നടത്തിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: