കോഴിക്കോട്: കുറ്റ്യാടിയില്‍ പോലീസിനു നേരെ ലീഗുകാരുടെ തേര്‍വാഴ്ച. കോഴിക്കോട് കുറ്റ്യാടി വേളത്താണ് ലീഗുകാര്‍ പോലീസുകാരെ ആക്രമിച്ചത്. സംഭവത്തില്‍ 10 ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കണ്ടാലറിയാവുന്ന 70-ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കുറ്റ്യാടി വേളം പൂമുഖത്ത് ഇന്നലെ വൈകിട്ടാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചത്. എസ്ഡിപിഐ വാഹനജാഥ തടയുന്നതിന്റെ മറവിലായിരുന്നു ലീഗ് ആക്രമണം. കുറ്റ്യാടി എസ്ഐ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള 13 പോലീസുകാര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.
കെഎപി ബറ്റാലിയന്റെ വാന്‍ തകര്‍ത്ത അക്രമികള്‍ പോലീസുകാരന്റെ വസ്ത്രം വലിച്ചുകീറി മര്‍ദ്ദിക്കുകയും ചെയ്തു. നിരവധി പോലീസ് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള 10 ലീഗ് പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായിരിക്കുന്നത്.
കണ്ടാലറിയാവുന്ന 70 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പലരും ഒളിവിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: