കോട്ടയം: രാജ്യത്തെ ആദ്യഡിജിറ്റല്‍ വാര്‍ഡായി അയ്മനം പഞ്ചായത്തിലെ 15-ാം വാര്‍ഡ് തെരഞ്ഞെടുത്തു. കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രി കൃഷ്ണപാല്‍ ഗുജ്ജറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തെ 30 ഗ്രാമപഞ്ചായത്തുകളില്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്ത ഏക പഞ്ചായത്ത് വാര്‍ഡാണിത്. 2
ഡിജിറ്റല്‍ അയ്മനം.കോം എന്ന വെബ്സൈറ്റില്‍ വാര്‍ഡിന്റെ എല്ലാ വിവരങ്ങളും വിവരങ്ങളും ഒരു മൗസ് ക്ലിക്ക് അകലമേയുളളു. വാര്‍ഡിലെ 423 കുടുംബാംഗങ്ങളുടെയും എല്ലാ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. പഞ്ചായത്ത് തല അറിയിപ്പുകളും പദ്ധതികളും അപേക്ഷകളും എല്ലാം ഡിജിറ്റലായി ലഭ്യമാക്കും.
മോദി സര്‍ക്കാരിന്റെ ജനോപകാര പദ്ധതികളിലൊന്നായ ഇത് അയ്മനം ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമാകുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളെ ആശ്രയിക്കാതെ തന്നെ പൊതുജനങ്ങള്‍ക്ക് സ്വന്തമായി രേഖകള്‍ കരസ്ഥമാക്കുവാന്‍ ഇതിലൂടെ കഴിയും. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടു നില്ക്കുന്ന കേരളത്തില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഏറെ സാധ്യതയുണ്ടെന്നും അത് പ്രയോജനപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: