അഴിമതിക്കെതിരെ യുവാക്കള്‍ പോരാട്ടത്തിന്‌ ഇറങ്ങണം: കെ. സുരേന്ദ്രന്‍

Monday 11 July 2011 11:14 pm IST

കാസര്‍കോട്‌: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യുവാക്കള്‍ രംഗത്തിറങ്ങേണ്ടത്‌ അനിവാര്യമാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച ജില്ലാ ഭാരവാഹികളെ പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ടായി വിജയ്‌ കുമാറൈയും വൈസ്‌ പ്രസിഡണ്ടായി ഹരിചന്ദ്ര നായിക്‌, ജനറല്‍ സെക്രട്ടറിമാരായി ബി.എം.ആദര്‍ശ്‌, എ.പി.ഹരീഷ്കുമാര്‍, സെക്രട്ടറിയായി കെ.സനല്‍കുമാര്‍ എന്നിവരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.നന്ദകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, എസ്‌.കുമാര്‍, നഞ്ചില്‍ കുഞ്ഞിരാമന്‍, വിജയ്കുമാര്‍റൈ, രാമകൃഷ്ണന്‍, സുരേഷ്കുമാര്‍ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. എ.പി.ഹരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആദര്‍ശ്‌ സ്വാഗതവും ഹരിശ്ചന്ദ്ര നായിക്‌ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.