ആലപ്പുഴ: വ്യവസായ സംരഭകരുടെ പരാതികളും നിവേദനങ്ങളും പരിഹരിക്കുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് വ്യവസായ വകുപ്പുമന്ത്രി എ.സി.മൊയ്തീന്റെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു. സംരഭകരില്‍ നിന്നും പരാതികള്‍ സ്വീകരിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തി പരിഹാരം ഓപ്പണ്‍ ഹൗസില്‍ ഉത്തരവാക്കും. ആദ്യ ഓപ്പണ്‍ഹൗസ് മെയ് എട്ടിന് നടക്കും. വ്യവസായ സംരഭകരുടെ പരാതികളും നിവേദനങ്ങളും താലൂക്ക് വ്യവസായ ഓഫീസുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: