പൊന്‍കുന്നം: പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്താന്‍ സഹായിച്ചിരുന്ന മണ്ണാറശാല കെ.എസ്.ആര്.ടി.സി ബസ് പതിവായി മുടങ്ങുന്നു.
പൊന്‍കുന്നം ഡിപ്പോയില്‍ നിന്നുള്ള ബസ് രാവിലെ ആറു മണിക്ക് പുറപ്പെടുന്നതായിരുന്നു. ചെറുവള്ളി, മണിമല വഴി ഏറെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടിരുന്ന ബസ് ആഴ്ചകളായി മുടങ്ങി.
ഷെഡ്യൂള്‍ മാറ്റത്തോടെ കൃത്യമായി സര്‍വീസ് നടത്താന്‍ ജീവനക്കാരില്ലാത്തതാണ് പ്രശ്നം. ലാഭകരമായി ഓടിയിരുന്ന സര്‍വീസാണ് മുടങ്ങിയത്. ചങ്ങനാശേരി, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്ഥിരമായി യാത്രക്കാരുണ്ടായിരുന്ന ബസ് പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: