സംയുക്ത കുടുംബസംഗമം നടത്തി

Sunday 30 April 2017 8:41 pm IST

തലയോലപ്പറമ്പ്: ഇറുമ്പയം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും സംയുക്ത കുടുംബസംഗമവും തലയോലപ്പറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ 50വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിച്ചു. മികച്ച കുടുംബയൂണിറ്റ് ഭാഗവാഹികള്‍ക്കും ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടികള്‍ക്കും മൊമെന്റോ നല്‍കി ആദരിച്ചു. ശാഖാ സെക്രട്ടറി അജിത് പ്രകാശ് കിരണ്‍, യു.എസ്.പ്രസന്നന്‍, ഇ.കെ.സുരേന്ദ്രന്‍, കെ.എം.ബിമല്‍, അജി മുണ്ടാന ലത അശോകന്‍, ബിജു ലക്ഷ്മണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ കെ.എസ്.ചന്ദ്രബോസ്(പ്രസിഡന്റ്), പി.ആര്‍.മോഹന്‍ദാസ്(വൈസ് പ്രസി), വി.എസ്.വിശ്വംഭരന്‍(സെക്രട്ടറി), അജി മുണ്ടാന(യൂണിയന്‍ കമ്മിറ്റി) എന്നിവരെ തെരഞ്ഞൈടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.