ഹിന്ദുമഹാസമ്മേളനം ഇന്ന് സമാപിക്കും

Sunday 30 April 2017 9:20 pm IST

ആറാട്ടുപുഴ: ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം റിട്ട. ജസ്റ്റീസ് ചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. അഡ്വ.രവികുമാര്‍ ഉപ്പത്ത് സ്വാഗതമാശംസിക്കും. ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രമുഖ് പി.ആര്‍.ശശീധരന്‍, ആറാട്ടുപുഴ പെരുവനം പൂരം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എ.എ.കുമാരന്‍, എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍, വേട്ടുവ മഹാസഭ സംസ്ഥാന സമിതി അംഗം എന്‍.എസ് വേലായുധന്‍, കെ.പി.എം.എസ് ജില്ല സെക്രട്ടറി സി.എസ്.ശിവന്‍, സാംബവ മഹാസഭ ജില്ല സെക്രട്ടറി വി.ആര്‍.സുരേഷ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. സ്വാമി മൃഡാനന്ദ പുരസ്‌കാരം ഡോ.കെ.അരവിന്ദാക്ഷന് ചിന്മയമിഷനിലെ സ്വാമി ഗഭീരാനന്ദ സമര്‍പ്പിക്കും. കെ.പി.കൊച്ചുകൃഷ്ണ ഗണകന്‍ സ്മാരക സംസ്‌കൃത പ്രചാരപുരസ്‌കാരം പി.ആര്‍.ശശി മങ്കടക്ക് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം ഉപാദ്ധ്യക്ഷന്‍ ഡോ.എം.വി.നടേശന്‍ സമര്‍പ്പിക്കും. സ്മരണിക പ്രകാശനം ഡോ.പി.വി.കൃഷ്ണന്‍നായര്‍ നിര്‍വ്വഹിക്കും. സംഘാടക കമ്മിറ്റി സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്ന ഗൃഹത്തിന്റെ താക്കോല്‍ദാനം കെ.യു.രഘുരാമപണിക്കര്‍ നിര്‍വഹിക്കും. ഐക്യദീപം തെളിയിക്കല്‍ വിവിധ സാമൂദായിക സംഘടനാ നേതാക്കള്‍ നിര്‍വഹിക്കും. മുഖ്യപ്രഭാഷണം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ നടത്തും. പി.എസ് രഘുനാഥ് നന്ദി രേഖപ്പെടുത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.