വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ മാധ്യമ സംഘടനകള്‍ (വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സ് അസോസിയേഷന്) യുഎസ് പ്രസിഡന്റിനായി ഒരുക്കിയ അത്താഴ വിരുന്നില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തില്ല.
അമേരിക്കയുടെ ചരിത്രത്തില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുഎസ് പ്രസിഡന്റ് മാധ്യമ വിരുന്നില്‍ പങ്കെടുക്കാതിരിക്കുന്നത്. ഇതോടെ ട്രംപിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് വീണ്ടും ചൂടുപിടിച്ചു.
അതേസമയം, ഭരണത്തിലെത്തിയതിന്റെ 100 ദിവസം തികച്ചതിന്റെ റാലിയില്‍ പങ്കെടുക്കുന്നതിനായാണ് വിട്ടു നിന്നതെന്നാണ് ട്രംപ് വിശദീകരണം നല്‍കിയത്. ഇതിനു മുമ്പ് 1981ല്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും വധശ്രമത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ നല്കിയ അത്താഴ വിരുന്നില്‍ നിന്നു വിട്ടുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: