തൊടുപുഴ: കെപിഎംഎസ് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. ഇന്ന് മൂന്ന് മണിക്ക് മൗര്യഗാര്ഡനില് നിന്നും പ്രകടനം ആരംഭിച്ച് ടൗണ്‍ ചുറ്റി മങ്ങാട്ടുകവലയില്‍ സമാപിക്കും.
അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍ കെ നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് പിജെ ജോസഫ് എംഎല്‍എയും സാന്ത്വനം പെന്ഷന് പദ്ധതി തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ എന്നിവര്‍ വിതരണം ചെയ്യും. സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, കെപിസിസി വൈ.പ്രസിഡന്റ് എ കെ മണി, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സിപിഐ സംസ്ഥാന കമ്മിറ്റിയംഗം പി പ്രസാദ്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി വി ബാബു, കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, സ്വാഗതസംഘം ചെയര്മാന് കെ പി ചന്ദ്രന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: