തൊടുപുഴ: പാട്ടക്കാലാവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ച് അനുഭവിച്ചു വരുന്നതുമായ ഭൂമി പിടിച്ചെടുക്കുമെന്ന് കെപിഎംഎസ്. വരുന്ന നവംബര്‍ ഒന്നിന് പാട്ടക്കാലാവധി കഴിയുന്ന ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവരെ കണ്ടെത്തി അവര്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ഇതിനായി നാല് മേഖലകള്‍ കേന്ദ്രീകരിച്ച് ഭൂരഹിത കണ്വന്ഷന് സംഘടിപ്പിക്കും. സമര പ്രചാരണാര്‍ത്ഥം കാസര്‍കോട് മുതല്‍ പാറശാല വരെ ഭൂഅധിനിവേശ-പ്രക്ഷോഭ ജാഥ നടത്തും. പൊതുചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മറുപടി പറഞ്ഞു.
തുടര്‍ന്ന് ഭരണഘടനാ ഭേദഗതി കരട് രേഖ സംഘടനാ സെക്രട്ടറി കെ.എ. തങ്കപ്പന് അവതരിപ്പിച്ചു. ടി.വി. ബാബു, എന്‍.കെ. നീലകണ്ഠന്, വി.സി.ശിവരാജന്, കെ.കെ. രാജന്, ശിവന് കോഴിക്കമാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: