ശ്രദ്ധിക്കാന്‍

Sunday 30 April 2017 10:29 pm IST

  • എന്‍ഐടി തിരുച്ചിറപ്പള്ളി ഇക്കൊല്ലം നടത്തുന്ന എംഎസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്, മേയ് 17 വരെ. എന്‍ട്രന്‍സ് ടെസ്റ്റ് ജൂണ്‍ 4 ന്. www.nitt.edu.
  • അഖിലേന്ത്യാ അഗ്രികള്‍ച്ചര്‍ എന്‍ട്രന്‍സ് എക്‌സാമിനേഷനില്‍ (എഐഇഇഎ-യുജി & പിജി 2017) പങ്കെടുക്കുന്നതിന് ഓണ്‍ലൈനായി മേയ് 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. www.icar.org.in
  • തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളജുകളില്‍ ഒന്നാംവര്‍ഷ ബിഎഫ്എ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകള്‍ മേയ് 15 മുതല്‍ 30 വരെ. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും അതത് കോളജില്‍നിന്നും നേരിട്ട് 150 രൂപയ്ക്ക് ലഭിക്കും. ഹയര്‍ സെക്കന്ററി/തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ശ്രവണ-സംസാരശേഷിയില്ലാത്ത എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. www.dtekerala.gov.in
  • തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരള (ഐഐഐടിഎം-കെ) നടത്തുന്ന എംഎസിസി, എംഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, എംഫില്‍ ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മേയ് 27 വരെ. ജൂണ്‍ 10 ന് ദേശീയതലത്തില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തിയാണ് തെരഞ്ഞെടുപ്പ്. www.iiitmk.ac.in.
  • തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി നടത്തുന്ന നാലുവര്‍ഷത്തെ ബിടെക്-എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, അഞ്ച് വര്‍ഷത്തെ ഡ്യുവല്‍ ഡിഗ്രി (ബിടെക്, എംഎസ്/എംടെക്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സമയമായി. www.iist.ac.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.