JEE Advanced മേയ് 21 ന്

Sunday 30 April 2017 10:30 pm IST

ജെഇഇ മെയിന്‍ പരീക്ഷയില്‍ ഉന്നതവിജയം വരിച്ചവര്‍ക്ക് ഐഐടികളിലും മറ്റും ബിടെക്, ഇന്റിഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി എംടെക് മുതലായ പ്രോഗ്രാമുകളില്‍ പ്രവേശത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് മേയ് 21 ന് ദേശീയതലത്തില്‍ നടത്തും. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പിഴ കൂടാതെ മേയ് രണ്ട് വരെ സമയമുണ്ട്. www.jeeadv.ac.in എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലേറ്റ് ഫീസോടുകൂടി മേയ് 4 വരെ രജിസ്‌ട്രേഷന്‍ അനുവദിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 2400 രൂപയാണ്. വനിതകള്‍ക്കും എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും 1200 രൂപ മതി. ലേറ്റ് ഫീസായി 500 രൂപ അധികം നല്‍കണം. ജെഇഇ മെയിനില്‍ പേപ്പര്‍ ഒന്നില്‍ ഉന്നത സ്ഥാനംപിടിച്ച രണ്ട് ലക്ഷത്തി ഇരുപതിനായിരം പേര്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ പങ്കെടുക്കാവുന്നത്. 1992 ഒക്‌ടോബര്‍ ഒന്നിനുശേഷം ജനിച്ചവരാകണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്ററുകളായിരിക്കും. ഐഐടികളുടെ ആഭിമുഖ്യത്തിലാണ് പരീക്ഷ. ജെഇഇ അഡ്വാന്‍സ്ഡ് മേയ് 21 ന് നടത്തും. ഉത്തര സൂചിക ജൂണ്‍ 4 ന് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. രണ്ട് പേപ്പറും അഭിമുഖീകരിക്കുന്നവരെ മാത്രമേ റാങ്കിങ്ങിന് പരിഗണിക്കുകയുള്ളൂ. യോഗ്യത നേടുന്നതിനുള്ള മിനിമം മാര്‍ക്ക് ഓരോ പേപ്പറിനും ജനറല്‍ വിഭാഗക്കാര്‍ക്ക് പത്തും ഒബിസി നോണ്‍ ക്രിമിലെയര്‍ വിഭാഗക്കാര്‍ക്ക് ഒന്‍പതും എസ്‌സി/ എസ്ടികാര്‍ക്ക് അഞ്ചും ആണ്. എന്നാല്‍ മൊത്തത്തില്‍ മിനിമം യഥാക്രമം 35, 31.5, 17.5 എന്നിങ്ങനെ വേണം. ടെസ്റ്റ് റിസള്‍ട്ട് ജൂണ്‍ 11 ന് പ്രസിദ്ധപ്പെടുത്തും. കാറ്റഗറി അടിസ്ഥാനത്തിലുള്ള ഓള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. ബിആര്‍ക് കോഴ്‌സ് പ്രവേശനത്തിന് ജൂണ്‍ 14 ന് നടത്തുന്ന പ്രത്യേക ആര്‍ക്കിടെക്ച്ചര്‍ അഭിരുചി പരീക്ഷ (എഎടി) പാസാകണം. ജെഇഇ അഡ്വാന്‍സ്ഡ് 2017 ല്‍ യോഗ്യത നേടുന്നവര്‍ക്കാണ് എഎടി യില്‍ പങ്കെടുക്കാവുന്നത്. ഖരാഗ്പൂര്‍, റൂര്‍ക്കി ഐഐടികളിലാണ് ബിആര്‍ക് കോഴ്‌സുകളുള്ളത്. എഎടിക്ക് ജെഇഇ അഡ്വാന്‍സ്ഡ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജൂണ്‍ 11/12 തീയതിയില്‍ രജിസ്റ്റര്‍ ചെയ്യണം. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒറ്റപേപ്പറാണ് എഎടിയ്ക്കുള്ളത്. കൂടുതല്‍ വിവരങ്ങള്‍ ംംം.ഷലല്മറ്.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഐഐടികളില്‍ അണ്ടര്‍ഗ്രാഡുവേറ്റ്/ ഡ്യുവല്‍ ഡിഗ്രി ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പ്ലസ്ടു/തുല്യ ബോര്‍ഡ് പരീക്ഷയില്‍ മൊത്തം 75% മാര്‍ക്കില്‍ കുറയാതെ വേണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 65% മാര്‍ക്ക് മതി. പ്ലസ്ടു/തുല്യ പരീക്ഷയില്‍ 20 പെര്‍സന്റൈയിലില്‍ കുറയാതെ ഉന്നതവിജയം വരിച്ചിട്ടുള്ളവരെയും പരിഗണിക്കും. ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് ഉപയോഗിച്ച് അഡ്മിഷന്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബാംഗ്ലൂര്‍, ഐസറുകള്‍, ഐഐഎസ്ടി തിരുവനന്തപുരം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി, റായ്ബറേലി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി വിശാഖപട്ടണം എന്നിവ ഉള്‍പ്പെടും. വിശദവിവരങ്ങള്‍ക്ക് www.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.