കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആദ്യമായി വ്യോമസേന റിക്രൂട്ട്മെന്റ് റാലി. ഈ മാസം 25 മുതല്‍ 30 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് റിക്രൂട്ട്മെന്റ് റാലി. ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലയിലെ ആദ്യത്തെ റിക്രൂട്ട്മെന്റ് റാലിക്കുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.
പ്രീ രജിസ്ട്രേഷന് അഞ്ച്, ആറ് തീയതികളില്‍ എസ്.കെ.എം.ജെ സ്കൂളില്‍ നടക്കും. സമയം രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ. മറ്റ് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രീ രജിസ്ട്രേഷന് 24 മുതല്‍ 26 വരെ എറണാകുളം കാക്കനാട്ടെ 14 എയര്‍മെന്‍ സെക്ഷന്‍ സെന്ററില്‍. 5000 ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് കണക്കുക്കൂട്ടല്‍.
ഓട്ടോ ടെക്നീഷന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്പെക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് സെലക്ഷന്. 1997 ജൂലൈ ഏഴിനു 2000 ഡിസംബര്‍ 20 നും ഇടയില്‍ ജനിച്ചവര്‍ക്ക് പങ്കെടുക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, നാല് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് പ്രീ രജിസ്ട്രേഷനും റാലിക്കും ഹാജരാകേണ്ടത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരിയില്‍ നിന്ന് സാക്ഷ്യപത്രം ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: