കാലടിയില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം

Monday 1 May 2017 12:30 am IST

കാലടി: ശങ്കര ജയന്തിയാഘോഷത്തിന് സമാപനംകുറിച്ച് ആദിശങ്കര ജന്മദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ സന്ന്യാസി സംഗമം നടന്നു. ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍ നടന്ന ചടങ്ങ് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ സ്വാമി സ്വപ്രഭാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി വിവിക്താനന്ദ സരസ്വതി അദ്ധ്യക്ഷനായി. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സ്വാമിമാര്‍ അഭിപ്രായപ്പെട്ടു. കാലടിയെ അന്താരാഷ്ട്ര ആത്മീയ പഠനകേന്ദ്രമായി മാറ്റണമെന്നും ആവശ്യപ്പെട്ടു. സ്വാമി വേദാനന്ത സരസ്വതി, പ്രശാനന്ദ സരസ്വതി അഭയാനന്ദ തീര്‍ത്ഥ പാദര്‍, സ്വാമി ഗൗരീശാനന്ദ തീര്‍ത്ഥ എന്നിവര്‍ ആത്മീയ പ്രഭാഷണം നടത്തി. തുടര്‍ന്ന് ശങ്കരദര്‍ശനങ്ങളും കാലിക പ്രസക്തിയും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. സ്വാമി ദര്‍ശാനന്ദ സരസ്വതി ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. വിവിധ മഠങ്ങളില്‍ നിന്നായി മൂന്നുറോളം സന്യാസിമാര്‍ പങ്കെടുത്തു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയും കാലടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ശങ്കരജയന്തി ആഘോഷങ്ങളും സമാപിച്ചു. ദല്‍ഹി സര്‍വ്വകലാശാല ഫിലോസഫി വിഭാഗം സീനിയര്‍ പ്രൊഫ. കാഞ്ചന നടരാജന്‍ ശ്രീ ശങ്കരവാര്‍ഷിക പ്രഭാഷണം നിര്‍വ്വഹിച്ചു. വിസി ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷനായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി, പിവിസി ഡോ. ധര്‍മ്മരാജ് അടാട്ട്, പ്രൊഫ. എസ്. മോഹന്‍ദാസ്, ടി.എല്‍. സുശീലന്‍, ഡോ. ബി. ചന്ദ്രിക, ഡോ. കെ. യമുന, പ്രൊഫ. എസ്. മണിമോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സംഗീത കച്ചേരി, നൃത്തവിദ്യാര്‍ത്ഥിനികളുടെ അരങ്ങേറ്റം. നാടകാവതരണം തുടങ്ങിയവ നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.