മരട്: കുണ്ടന്നൂര്‍ ഐലന്റ് റോഡില്‍ തേവര അലക്സാണ്ടര്‍ പറമ്പിത്തറ പാലത്തിനു സമീപം വന്‍ തീപിടിത്തം. ഏക്കര്‍ കണക്കിന് സ്ഥലത്തെ മരങ്ങള്‍ കത്തിനശിച്ചു.
ചെറിയ രീതിയില്‍ പറമ്പിന്റെ മദ്ധ്യത്തിലായി പിടിച്ച തീ നിമിഷ നേരം കൊണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിയമര്‍ന്നു. സമീപ പ്രദേശത്തുണ്ടായിരുന്നവര്‍ വിളിച്ചറിച്ചതനുസരിച്ച് മട്ടാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശമാകെ തീ പടര്‍ന്നു. കനത്ത പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം വ്യാപിച്ചു.
വൈകിട്ട് 5.30 ഓടെയാണ് തീപിടിത്തത്തിന്റെ കാഠിന്യം കുറഞ്ഞത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നെങ്കിലും തീ അണക്കാന്‍ സാധിച്ചില്ല. സമീപ പ്രദേശത്ത് ഓയില്‍ കൊണ്ട് പോകുന്ന ബാര്‍ജ് കായലില്‍ കിടന്നിരുന്നത് ആശങ്ക സൃഷ്ടിച്ചു. തീ കൂടുതല്‍ പടര്‍ന്നതോടെ ബാര്‍ജിലെ തൊഴിലാളിയായ ബീഹാര്‍ സ്വദേശി റോഷനും സുഹൃത്തും ബാര്‍ജില്‍ നിന്ന് പൈപ്പ് കണക്ട് ചെയ്ത് തീയണയ്ക്കാനുള്ള ശ്രമവും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: