തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ മെക്കാനിക്കല്‍ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. ഇന്നലെയാണ് പണിമുടക്ക് ആരംഭിച്ചത്.
അറ്റകുറ്റപ്പണി മുടങ്ങിയതോടെ രാവിലെ ആരംഭിക്കേണ്ട സര്‍വീസുകള്‍ക്ക് പലയിടത്തും ബസ്സില്ലാത്ത അവസ്ഥയാണ്. പല ഡിപ്പോകളിലും സര്‍വീസുകള്‍ പൂര്‍ണമായിത്തന്നെ മുടങ്ങിയിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി അംഗീകൃത തൊഴിലാളി യൂണിയനുകളുമായി രാവിലെ പത്തിന് ചര്‍ച്ച നടത്തും. പഴയ ഡ്യൂട്ടി രീതി തന്നെ തിരിച്ച് വരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: