തിരുവനന്തപുരം: ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവര്‍ത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു.
എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടക്കുക. വിധിയുടെ ഓണ്‍ലൈന്‍ പകര്‍പ്പ് കിട്ടിയപ്പോള്‍ മുതല്‍ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: