പ്യോംങ്യാംഗ്: അടുത്ത അണുപരീക്ഷണം നടത്തുന്നതിന് തയാറെന്ന് ഉത്തരകൊറിയ. ഭരണകൂടം നിശ്ചയിക്കുന്ന സ്ഥലത്ത് എപ്പോള്‍ വേണമെങ്കിലും അണുപരീക്ഷണം നടത്തും. അമേരിക്കയുടെ ഭാഗത്തുനിന്നു പ്രകോപനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയയുടെ തീരുമാനം.
ഏതു വിധത്തിലുള്ള യുഎസ് ആക്രമണത്തെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും യുഎസിന്റെ ശത്രുതാപരമായ നയങ്ങള്‍ തിരുത്തുന്നതുവരെ അണുപരീക്ഷണങ്ങള്‍ തുടരുമെന്നു അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: