വിശാഖപട്ടണം: മരുന്നുനിര്‍മാണ ശാലയിലുണ്ടായ തീപിടിത്തതില്‍ രണ്ട് പേര് മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.
വിശാഖപട്ടണത്തിനു സമീപമുള്ള പറവാഡയിലെ ജവഹര്‍ലാല്‍ നെഹ്റു ഫാര്‍മ സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരുന്നിനാവശ്യമായ പുതിയ ചേരുവകള്‍ നിര്‍മിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: