റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിന്നു മൂന്ന് മാവോയിസ്റ്റുകളെ പോലീസ് പിടികൂടി. ഛത്തീസ്ഗഡ് ആംഡ് ഫോഴ്സും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.
പുഷ്പാല്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള വനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ഛത്തീസ്ഗഡിലെ സുക്മയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാവോസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മാവോയിസ്റ്റ് ആക്രമണത്തില്‍ സുക്മയില്‍ 26 സിആര്‍പിഎഫ് ജവാന്മാര് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: