പരമേശ്വര്‍ജി നവതി ആഘോഷം: ഭഗവദ് ഗീതാ മഹാസംഗമം നടത്തി ഭാരതത്തിന്റെ അഭിനവ പാര്‍ത്ഥസാരഥിയായിരുന്നു സ്വാമി വിവേകാനന്ദന്‍ : ഡോ.എം.ലക്ഷ്മികുമാരി

Tuesday 2 May 2017 6:01 pm IST

കണ്ണൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും ചിന്തകനും വാഗ്മിയും കവിയും ഭാരതീയ വിചാരകേന്ദ്രത്തിന്റെ സ്ഥാപകനുമായ പി.പരമേശ്വരന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി ഭഗവത് ഗീതാ മഹാസംഗമം നടന്നു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി കൊടുങ്ങല്ലൂര്‍ വിവേകാനന്ദകേന്ദ്ര വേദിക്മിഷന്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി അമ്മ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ അഭിനവ പാര്‍ത്ഥസാരഥിയായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ഭഗവത്ഗീതാ മഹാസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു. ഭഗവത്ഗീതയിലെ അര്‍ജുനവിഷാദയോഗത്തില്‍ പരാമര്‍ശിക്കുന്ന തരത്തിലുള്ള പ്രതിസന്ധി സമൂഹത്തെ ബാധിച്ചപ്പോഴാണ് പി.പരമേശ്വരന്‍ കേരള സമൂഹത്തിന്റെ വിഷാദരോഗം ചികിത്സിക്കാനായി ഗീതാപ്രചാരണവുമായി രംഗത്തിറങ്ങിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവതി ആഘോഷസമിതി വൈസ് പ്രസിഡണ്ട് ഡോ.പി.നാരായണന്‍ അധ്യക്ഷത വഹിക്കും. ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ സംസാരിച്ചു. പി.ജനാര്‍ദ്ദനന്‍ സ്വാഗതവും കെ.വി.ജയരാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ദ്വിദീയസഭയില്‍ ഭഗവദ്ഗീത മാതൃശക്തിക്കുള്ള പ്രേരണ എന്ന വിഷയത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം സ്വാമിനി ശിവാനന്ദപുരി പ്രഭാഷണം നടത്തി. ഡോ.പ്രമീളജയറാം അധ്യക്ഷത വഹിച്ചു. സുമവര്‍മ്മ സ്വാഗതവും ഷൈമ സൂരജ് നന്ദിയും പറഞ്ഞു. തൃതീയ സഭയില്‍ ഭഗവദ്ഗീത യുവത്വത്തിന്റെ പ്രേരണ എന്ന വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ സംസാരിച്ചു. ഡോ.രജിത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വി.സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും പി.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. സമാപന സഭയില്‍ ഭഗവദ്ഗീത സാമൂഹ്യ സമരസത എന്ന വിഷയത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി.രാധാകൃഷ്ണന്‍ പ്രഭാഷണ നടത്തി. പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. എം.പി.ബാലന്‍ മാസ്റ്റര്‍ സ്വാഗതവും എ.ദാമോദരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.