കൈതപ്രം: ക്ഷേത്രങ്ങളില്‍ കളഭം അരക്കുവാന്‍ യന്ത്രം രൂപകല്പന ചെയ്തു വി.കെ.പ്രസാദ് നമ്പൂതിരി. കളഭാഭിഷേകം പോലുള്ള ഉത്സവച്ചടങ്ങുകളില്‍ ക്ഷേത്രങ്ങളില്‍ ധാരളം കളഭം ആവശ്യമായി വരുമ്പോള്‍ ഏറെ ഉപകാരപ്രദമാണ് ഈ യന്ത്രം. മൂന്നോ നാലോ ആളുകള്‍ നാലു മണിക്കൂര്‍ അധ്വാനിച്ചു അരച്ചെടുക്കുന്ന കളഭം ഈ യന്ത്രത്തിന്റെ സഹായത്തോടെ ഒരു മണിക്കൂര്‍ കൊണ്ട് തയ്യാറാക്കാം. കൈതപ്രം ശ്രീകൃഷ്ണന്മതിലകം ക്ഷേത്രത്തിലെ കളഭാഭിഷേകത്തിനാണ് ക്ഷേത്രം ഊരാളാന്‍ കൂടിയായ പ്രസാദ് നമ്പൂതിരി താന്‍ രൂപകല്പന ചെയ്ത യന്ത്രം ആദ്യമായി പ്രവര്‍ത്തനം നടത്തിയത്. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയെടുത്ത പ്രസാദ് പയ്യന്നൂരില്‍ ന്യൂ അഗ്രോ എജന്‍സിസ് എന്ന പേരില്‍ വിവിധ തരം മോട്ടോര്‍ ഉപകരണങ്ങളുടെ വില്പന നടത്തുന്ന സ്ഥാപനം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: