തലശ്ശേരി: ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കതിരൂരിലെ വി.ശശിധരനെ വകവരുത്താന്‍ ശ്രമിച്ച സംഭവത്തിലും പെരുന്താറ്റിലെ കേശവ സ്മൃതിസേവാലയം അക്രമിച്ച് തകര്‍ത്ത സംഭവത്തിലും പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. തലശ്ശേരി നഗരത്തിലും പെരുന്താറ്റിലും നടന്ന പ്രകടനത്തിന് മണ്ഡലം, പഞ്ചായത്ത് നേതാക്കള്‍ നേതൃത്വം നല്കി. നായനാര്‍ റോഡില്‍ നടന്ന പൊതുയോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.വി.കേശവന്, പി.വി.ശ്യാംമോഹന്, എ.പി.പത്മിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സത്യലാല്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: