ഖാദി വില്‍പന കൂടി; 50,000 കോടി കടന്നു

Wednesday 3 May 2017 10:06 am IST

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ വന്നശേഷം കൈക്കൊണ്ട നടപടികളുടെ ഫലമായി ഖാദി മേഖലയില്‍ വലിയ ഉണര്‍വ്വ്. ഖാദിയുല്പ്പന്നങ്ങളുടെ വില്പ്പന വന്‍ തോതിലാണ് വര്‍ദ്ധിച്ചത്. ഇതിനു മുമ്പ് നഷ്ടത്തില്‍ മുങ്ങിയ ഖാദി മേഖലയില്‍ കഴിഞ്ഞ വര്‍ഷം 50,000 കോടിയുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം അധിക വര്‍ധനവാണ് ഇത്. 2015-16ല്‍ ഇത് 1,635 കോടി ആയിരുന്നു. സര്‍ക്കാര്‍ ഖാദി മേഖലയ്ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കിയിരുന്നു. ഗ്രാമങ്ങളിലെ സ്ത്രീകള്‍ നിര്‍മിക്കുന്ന സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങളും ഫര്‍ണീച്ചറുകളും, തേന്‍, സോപ്പ് തുടങ്ങിയവയ്ക്കും വലിയ ഡിമാന്‍ഡാണ്. ഗ്രാമീണ വ്യവസായ യൂണിറ്റുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതാണ് ഖാദിയുടെ വില്‍പ്പന ഉയരാന്‍ കാരണമായത്. ഇതുനുമുമ്പ് കുര്‍ത്ത, പൈജാമ തുടങ്ങിയവയ്ക്കാണ് ഖാദി പ്രാധാന്യം നല്‍കിയത്. പിന്നീട് വിപണിയിലെ പ്രാധാന്യം മനസിലാക്കി പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളിലേക്കും ശ്രദ്ധതിരിക്കുകയായിരുനെന്ന് ഖാദി ബ്രാന്‍ഡ് വിദഗ്ധന്‍ ഹരീഷ് ബിജൂര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.