സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിയുടെ മര്‍ദ്ദനമേറ്റ്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആശുപത്രിയില്‍

Monday 11 July 2011 11:20 pm IST

കാഞ്ഞങ്ങാട്‌: ഗ്രാമസഭയിലെ തര്‍ക്കത്തെ തുടര്‍ന്ന്‌ സിപിഎം ബ്രാഞ്ച്‌ സിക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. പൊയിനാച്ചി മയിലാട്ടിയിലെ എ.നാരായണന്‍ നായര്‍ക്കാണ്‌ (45) മര്‍ദ്ദനമേറ്റത്‌. കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെയാണ്‌ സംഭവം. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്‌ ഗ്രാമസഭ കരിച്ചേരി യു.പി.സ്കൂളില്‍ ചേര്‍ന്നിരുന്നു. യോഗം നടന്നുകൊണ്ടിരിക്കെ കര്‍ഷകസംഘം അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലി തര്‍ക്കം ഉടലെടുക്കുകയായിരുന്നു. പ്രമേയത്തില്‍ ഭേദഗതി വരുത്തണമെന്ന്‌ എ.നാരായണന്‍ നായര്‍ ആവശ്യപ്പെട്ടപ്പോള്‍, തൂവള്‍ ബ്രാഞ്ച്‌ സിക്രട്ടറി ഗോപിനാഥന്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ നാരായണന്‍ നായരെ ഗോപിനാഥനും സിപിഎം മുന്‍ ബ്രാഞ്ച്‌ സിക്രട്ടറി കെ.നാരായണനും ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നാരായണന്‍ നായരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയലിലേക്ക്‌ വെള്ളം ഒഴുക്കിവിടുന്നതുമൂലമുള്ള പ്രശ്നത്തിണ്റ്റെ പേരിലാണ്‌ കര്‍ഷകസംഘം ഗ്രാമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്‌. എന്നാല്‍ പ്രമേയത്തില്‍ മാറ്റം വേണമെന്ന നാരായണണ്റ്റെ വാദം ബ്രാഞ്ച്‌ സിക്രട്ടറിയെയും, മറ്റു പ്രകോപിപ്പിക്കുകയായിരുന്നു. നാരായണന്‌ മര്‍ദ്ദനമേറ്റ സംഭവം പാര്‍ട്ടിക്കകത്ത്‌ അഭിപ്രായ വ്യാത്യാസങ്ങള്‍ക്ക്‌ കാരണമായി. ബ്രാഞ്ച്‌ സിക്രട്ടറിക്കും മറ്റും തന്നോട്‌ വ്യക്തിവിരോധമുണ്ടെന്നും ഇതാണ്‌ ഗ്രാമസഭയില്‍ പ്രശ്നങ്ങള്‍ക്ക്‌ കാരണമായതെന്നും എ.നാരായണന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.