പെന്‍ഷന്‍ അദാലത്ത്

Tuesday 2 May 2017 8:04 pm IST

കാസര്‍കോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ കുടുംബശ്രീ മുഖേന ശേഖരിച്ച് ക്രമീകരിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുന്നതിനായി അദാലത്ത് മേയ് 15ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ സംഘടിപ്പിക്കുന്നു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ അംഗമായി ഐ.ഡി നമ്പര്‍ ലഭിച്ചവരും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിച്ചവര്‍ക്കും മാത്രമേ ഈ അദാലത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളു. അദാലത്തില്‍ നല്‍കുന്ന പരാതിയില്‍ പരാതിക്കാരന്റെ പേര്, പെന്‍ഷന്‍ ഐ.ഡി, പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം, ഇതു തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ എന്നിവ ഉണ്ടായിരിക്കണം. പരാതികള്‍ ഈ മാസം 10 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.