ചെറുപുഴ: വേനല്‍ മഴയില്‍ വന്‍ നാശനഷ്ടം. കോഴിച്ചാല്‍ കുണിയങ്കല്ലിലെ കണ്ടങ്കോല്‍ വിജയന്റെ നേന്ത്രവാഴത്തോട്ടമാണ് കാറ്റില്‍ നശിച്ചത്. 800 കുലച്ച നേന്ത്രവാഴകളാണ് തിങ്കളാഴ്ച എട്ടരയോടെയുണ്ടായ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണത്. 2000 വാഴകള്‍ വെച്ചതില്‍ പകുതിയോളം കാറ്റില്‍ ഒടിഞ്ഞു വീണു. കുലച്ച വാഴകളായിരുന്നു ഏറെയും. വീടിനു സമീപത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് വിജയന് വാഴകൃഷി ചെയ്തിരുന്നത്. മഴയ്ക്കൊപ്പമെത്തുന്ന ശക്തിയേറിയ കാറ്റ് എല്ലാ വര്‍ഷവും കനത്ത നാശനഷ്ടങ്ങളാണ് വരുത്തി വെയ്ക്കുന്നത്. ചെറുപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. റബ്ബര്‍ മരങ്ങളും വാഴയുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: