ശ്രീ ശ്രീ രവിശങ്കര്‍ 61ന്റെ നിറവില്‍

Tuesday 2 May 2017 9:19 pm IST

കൊച്ചി: ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുടെ 61ാം ജന്മദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ കേരളത്തിലും ആരംഭിച്ചു. കോതമംഗലം, തിരുവനന്തപുരം, കാലടി, കൊല്ലം, ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ ആര്‍ട്ട് ഓഫ് ലിവിംഗ് ജ്ഞാനക്ഷേത്രങ്ങള്‍ക്കൊപ്പം സംസ്ഥാനത്തെ 350 ലധികം വരുന്ന മറ്റ് ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളിലും സബ്‌സെന്ററുകളിലുമായി മെയ് 13ന് വിവിധ പരിപാടികളോടെ ജന്മദിനാഘോഷം നടക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അനുദിനം വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും അനീതിക്കും അയവുവരുത്തുന്നതിന് വ്യക്തികളെ ശുദ്ധീകരിക്കാനാവുംവിധം ശ്രീശ്രീ ചിട്ടപ്പെടുത്തിയ ജീവനകലയുടെ പരിശീലനങ്ങള്‍ ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി കേരളത്തില്‍ പ്രചരിപ്പിക്കും. ഇതിന്റെ മുന്നോടിയായി സമൂഹ പ്രാര്‍ത്ഥനാ യജ്ഞവും, മാതൃവന്ദനം പരിപാടിയും നടത്തുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് കേരള സംസ്ഥാന ചെയര്‍മാന്‍ ചന്ദ്രസാബു, ജനറല്‍ സെക്ര. കെ.ആര്‍ വിജയകുമാരന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.