കുട്ടനാട്: എക്സൈസ് സംഘം നടത്തിയ റെയിഡില്‍ വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ കുട്ടനാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാനും സംഘവും ചേര്‍ന്ന് പിടികൂടി. കൈനകരി അതിത്തറ വീട്ടില്‍ ജനീഷ് (33) ആണ് പിടിയിലായത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇയാള്‍ സ്വന്തം ആവശ്യത്തിനായി വീട്ടുമുറ്റത്ത് ചെടി വളര്‍ത്തുകയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ എം.ആര്. സുരേഷ്, സിഎഒമാരായ പി. വേണുക്കുട്ടന്‍, വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: