കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ വാര്‍ഷിക സമ്മേളനം സമാപിച്ചു

Tuesday 2 May 2017 9:25 pm IST

ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി 39-ാം ജില്ലാ വാര്‍ഷിക സമ്മേളനം സമാപിച്ചു. ജില്ലാ പ്രതിനിധി സമ്മേളനം തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പൂവണ്ണാല്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യകാരിയംഗം ജെ. മഹാദേവന്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ശബരിഗിരി മേഖല സെക്രട്ടറി വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എം.കെ. രവിവര്‍മ്മരാജാ, വി. മുരളീധരന്‍ ഹരിപ്പാട്, കെ. പാര്‍ത്ഥസാരഥി (രക്ഷാധികാരികള്‍), പൂവണ്ണാല്‍ ബാബു (പ്രസിഡന്റ്), എന്‍. രാധാകൃഷ്ണന്‍ ശ്രീപദം (വര്‍ക്കിങ് പ്രസിഡന്റ്), ഇ.കെ. രാമചന്ദ്രന്‍ (വൈ.പ്രസി), പി. മനേഷ് (സെക്രട്ടറി), ജി. ഹരിപ്രസാദ് (ജോ. സെക്രട്ടറി), എസ്. അജയന്‍ (ട്രഷറര്‍), ഡി. സുരേഷ്(ദേവസ്വം സെക്രട്ടറി), ആര്‍. മധു( സനാതനധര്‍മ്മ പാഠശാല പ്രമുഖ്), എ.സി. പ്രസന്നന്‍(സാമൂഹ്യാരാധന പ്രമുഖ്), ആര്‍. സോമശേഖരന്‍ (സത്സംഗ പ്രമുഖ്) എം.ടി. വിജയന്‍ (പ്രചാര്‍ പ്രമുഖ്), അമ്മിണിക്കുട്ടിയമ്മ (മാതൃസമിതി കണ്‍വീനര്‍), എസ്.എം. ഫമിന്‍, ടി.കെ. അജി, സതീഷ് മാസ്റ്റര്‍(ജില്ലാക്കമ്മിറ്റിയംഗങ്ങള്‍).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.