ആലപ്പുഴ: മാറി മാറി അധികാരം കയ്യാളുന്ന ഇടതു വലതു മുന്നണികള്‍ സംഘടിത മത ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യമാക്കി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി. വി. സുശികുമാര്‍. ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാറാട് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഭീകരവാദത്തിന്റെ കേന്ദ്രമായി മാറി. നിലനില്പിനായി ഹിന്ദു സമൂഹം സംഘടിക്കണമെന്നും മാറാടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ജന. സെക്രട്ടറി സി.എന്‍. ജിനു, സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പര്‍നാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: