എടിഎം തട്ടിപ്പ്; ഇടുക്കി സ്വദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

Tuesday 2 May 2017 9:28 pm IST

കുമളി: എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തിയ ഇടുക്കി ജില്ലക്കാരായ യുവാവും യുവതിയും തമിഴ്‌നാട്ടില്‍ പിടിയിലായി. ഇടുക്കി ആനവിലാസം ചപ്പാത്ത് പുത്തന്‍പുരക്കല്‍  രഞ്ചിത്ത് (27), കുമളി ചെങ്കര സ്വദേശിനി വേളയില്‍ അനുമോള്‍ (30) എന്നിവരാണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുപ്പൂരില്‍ പിടിയിലായത്. തമിഴ്‌നാട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഒന്നേകാല്‍ ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത കേസിലാണ് തമിഴ്‌നാട് പോലീസ് ഇവരെ അറസ്‌റ് ചെയ്തത്. പിടിയിലായ യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമാണ്. രഞ്ചിത്ത് വെള്ളാരംകുന്നില്‍ മൊബൈല്‍ ഫോണിന്റെ കട നടത്തിവരികയായിരുന്നു.പ്രതികളെക്കുറിച്ച് കേരള പോലീസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.