നെടുങ്കണ്ടം: ജില്ലാകളക്ടര്‍ ജി ആര് ഗോകുലിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന് ഹാളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയില്‍ നിന്നും 17. 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു.
14.6 ലക്ഷം രൂപ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രകാരം അനുവദിച്ചതാണ്.ലഭിച്ച 816 പരാതികളില്‍ 708 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മറുപടി നല്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനുളള 123 അപേക്ഷകളില്‍ 15.24 ലക്ഷം അനുവദിക്കുന്നതിനു സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു.
ജനസമ്പര്‍ക്ക പരിപാടിയില്‍ കളക്ടര്‍ ഇന്നലെ നേരിട്ട് സ്വീകരിച്ച 455 അപേക്ഷകളില്‍ 155 എണ്ണം ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിനു വേണ്ടിയുളളതാണ്.
അപേക്ഷകളില്‍ അടിയന്തിരമായി നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. എ.ഡി.എം കെ.കെ.ആര് പ്രസാദ് തഹസില്‍ദാര്‍ പി.എസ്. ഭാനുകുമാര്‍, റവന്യു ജീവനക്കാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: